ഇംഗ്ലണ്ട് ന്യൂസിലൻഡ് രണ്ടാം ടി20 : സാകിബ് മഹമൂദിന് ഇന്ന് അരങ്ങേറ്റം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ന്യൂസിലൻഡ് വിക്കറ്റ് പോകാതെ രണ്ടോവറിൽ 12 റൺസ് എടുത്തിട്ടുണ്ട്.
രണ്ട് ടീമിലുമോരോ മാറ്റങ്ങൾ ആണ് ഉള്ളത്. ന്യൂസിലൻഡിന്റെ ഏക മാറ്റം ജിമ്മി നീഷാംടീമിൽ എത്തി എന്നതാണ്. 2017 ജനുവരിക്ക് ശേഷം താരത്തിൻറെ ആദ്യ ടി 20 മത്സരമാണ് ഇന്ന്. ഇംഗ്ളണ്ട് ടീമിൽ സാകിബ് മഹമൂദിന് ഇന്ന് അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുകയാണ്.
ന്യൂസിലൻഡ് ടീം: കോളിൻ മൺറോ, മാർട്ടിൻ ഗുപ്റ്റിൽ, ടിം സീഫെർട്ട്, കോളിൻ ഡി ഗ്രാൻഹോം, റോസ് ടെയ്‌ലർ, ഡാരിൽ മിച്ചൽ, ജിമ്മി നീഷാം, മിച്ച് സാന്റ്‌നർ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ.
ഇംഗ്ലണ്ട് ടീം: ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജെയിംസ് വിൻസ്, ഇയോൺ മോർഗൻ, സാം ബില്ലിംഗ്സ്, ലൂയിസ് ഗ്രിഗറി, സാം കുറാൻ, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, സാകിബ് മഹമൂദ്, 11 പാറ്റ് ബ്രൗൺ.






































