ഐ.എസ്.എല്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാലാം മൽസരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. ബ്ലാസ്റ്റേഴ്‌സിൽ ഇന്ന് പ്രശാന്ത്, കെ പി രാഹുൽ, അബ്‌ദുൾ സമദ് എന്നിവർ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹൈദരാബാദ് എഫ്‌സിയിൽ മാത്യു, മുഹമ്മദ് യാസിർ, നിഖിൽ, അഭിഷേക്, റോബിൻ എന്നിവർ ഇന്ന് കളിക്കുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സിൻറെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം മത്സരത്തിൽ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയോട് ആണ് അവർ തോറ്റത്. മൂന്നാം മത്സരത്തിൽ ജയം തിരിച്ചുപിടിക്കാൻ ആകും കേരളം ശ്രമിക്കുക. ഇന്ന് രാത്രി 7:30 ന് ആണ് മത്സരം ആരംഭിക്കുന്നത്. ഹൈദരാബാദ് എഫ്‌സിക്ക് ഈ സീസണിൽ അത്ര നല്ല നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല. എടികെയും ജംഷെഡ്‌പുർ എഫ് സിയുമായിരുന്നു എതിരാളികൾ.






































