Top News

ലോ​ക ഗു​സ്തി ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പൂ​ജ ഗെ​ലോ​ട്ടിന് വെള്ളി

November 2, 2019

author:

ലോ​ക ഗു​സ്തി ചാ​മ്ബ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ പൂ​ജ ഗെ​ലോ​ട്ടിന് വെള്ളി

ബു​ഡ്‌​പെ​സ്റ്റ്:  പൂജ ഗെലോട്ട് അണ്ടർ 23 ലോക ഗു​സ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ജപ്പാന്റെ ഹ​രു​ങ്കോ ഒ​കു​നോ​യോട് പരാജയപ്പെടുകയായിരുന്നു. 2017ൽ റിതു ഫോഗറ്റിന് ശേഷം വെള്ളി നേടുന്ന താരമാണ് പൂജ. ഇന്ന് നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിനാണ് പൂജ തോറ്റത്. 53 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ ഫൈനലിൽ എത്തിയതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചിരുന്നു. എന്നാൽ സ്വർണ മെഡൽ നേടാൻ ഇന്ത്യ ഇനിയും കാത്തിരിക്കണം. സെ​മി ഫൈ​ന​ലി​ല്‍ പൂ​ജ തു​ര്‍ക്കി​യു​ടെ സെ​യ്‌​ന​പ് യെ​റ്റ്ഗി​ലി​നെ 8-4 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്.

സെമി ഫൈനൽ വരെ മികച്ച പ്രകടനമാണ് പൂജ നടത്തിയത്. സെമിയിൽ 2-4ന് പിന്നിൽ നിന്ന പൂജ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ ഫൈനലിൽ പൂജ നിസ്സഹായ ആയി പോയി.  അ​ണ്ട​ര്‍ 23 ലോ​ക ചാ​മ്ബ്യ​ന്‍ഷി​പ്പി​പ്പിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇന്ത്യ സ്വർണം നേടിയിട്ടില്ല.

Leave a comment