രണ്ടാം ജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിനാലാം മൽസരത്തിൽ ഇന്ന് ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ബ്ലാസ്റ്റേഴ്‌സിൻറെ ഈ സീസണിലെ ആദ്യ എവേ മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരം ജയിച്ച ബ്ലാസ്റ്റേഴ്‌സിന് രണ്ടാം മത്സരത്തിൽ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സിയോട് ആണ് അവർ തോറ്റത്. മൂന്നാം മത്സരത്തിൽ ജയം തിരിച്ചുപിടിക്കാൻ ആകും കേരളം ശ്രമിക്കുക. ഇന്ന് രാത്രി 7:30 ന് ആണ് മത്സരം ആരംഭിക്കുന്നത്.
ഹൈദരാബാദ് എഫ്‌സിക്ക് ഈ സീസണിൽ അത്ര നല്ല നല്ല തുടക്കമല്ല ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല. എടികെയും ജംഷെഡ്‌പുർ എഫ് സിയുമായിരുന്നു എതിരാളികൾ. സ്വന്തം ഗ്രൗണ്ടിൽ ആദ്യ ജയത്തിനായി ഹൈദരാബാദ് എഫ്‌സി ഇന്നിറങ്ങുമ്പോൾ പരിക്കാണ് പരിശീലകന്‍ ഫില്‍ ബ്രൗണിന്റെ ആശങ്കബോബോ, ഗൈല്‍സ് ബേണ്‍സ്, സഹില്‍ പന്‍വാര്‍, റാഫേല്‍ ഗോമെസ് എന്നിവര്‍ പരിക്കിലാണ്.ബ്ലാസ്റ്റേഴ്‌സിലും പരിക്ക് വില്ലനായി നിൽക്കുകയാണ്. സന്ദേശ് ജിങ്കനും മരിയോ അര്‍ക്യൂസും പരിക്ക് മൂലം പുറത്താണ്. എന്ന് ടീമിൽ തിരിച്ചെത്തുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.






































