സന്തോഷ് ട്രോഫി കേരള ടീം കോഴിക്കോട് പരിശീലനം ആരംഭിച്ചു
സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ നവംബർ അഞ്ചിന് ആരംഭിക്കും. ഇതിന് മുന്നോടിയായി കേരളം ടീം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം ആരംഭിച്ചു. ഇന്നലെ രാവിലെ മുതൽ ടീം പരിശീലനം ആരംഭിച്ചു.
നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ് , തമിഴ്നാട് എന്നീ ടീമുകൾ ആണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകൾ ആണ് ഉള്ളത്. കേരളത്തിൻറെ ആദ്യ മൽസരം നവംബർ അഞ്ചിന് ആന്ധ്രാപ്രാദേശിനെതിരെയാണ്. രണ്ടാം മൽസരം നവംബർ 9ന് നടക്കും.
ഗ്രൂപ്പ് മത്സരങ്ങളിലെ ജേതാക്കൾ ഫൈനൽ റൗണ്ടിൽ എത്തും.എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു ആദ്യം മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. പിന്നീട് ഇത് കോഴിക്കോട് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ് സന്തോഷ് ട്രോഫി. ന്ധ്രാപ്രാദേശിനെതിരെ വൈകിട്ട് നാല് മണിക്കാണ് കേരളത്തിൻറെ മത്സരം.






































