ബാഴ്സലോണ നായകന്‍ ലയണല്‍ മെസി ദേശീയ ടീമിൽ മടങ്ങിയെത്തി
ലയണൽ മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി.ബ്രസീലും ഉറുഗ്വാക്കുമെതിരായ സൌഹൃദ മത്സരത്തില്‍ മെസ്സി കളിക്കും. കോപ്പ അമേരിക്കയിൽ കളിച്ചതിന് ശേഷം ബാഴ്‌സലോണ ക്യാപ്റ്റൻ തന്റെ രാജ്യത്തിനായി കളിച്ചിട്ടില്ല. ടൂർണമെന്റിലെ അഴിമതിയെക്കുറിച്ചുള്ള അഭിപ്രായത്തിന് വിലക്കുകയും ചെയ്തു. ഇതോടെ മൂന്ന് മാസം വിലക്ക് ലഭിച്ച തരാം പിന്നീട് ദേശീയ ടീമിനായി കളിച്ചിരുന്നില്ല.
ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടത്തില്‍ ചിലിക്കെതിരെ റെഡ് കാര്‍ഡ് ലഭിച്ച താരം പിന്നീട് മത്സരിക്കാൻ ഇറങ്ങിയിട്ടില്ല. കോപ്പ അമേരിക്കയില്‍ ഒഫീഷ്യല്‍സിനെതിരെ രൂക്ഷ വിമർശനമാണ് മെസ്സി നടത്തിയത്. സാഹചര്യങ്ങൾ എല്ലാം ബ്രസീലിന് അനുകൂലം ആക്കുന്നു എന്ന് പറഞ്ഞതിൻറെ പേരിലാണ് താരത്തിന് വിലക്ക് ലഭിച്ചത്. അർജന്റീനയുടെ ആദ്യ മത്സരം നവംബർ 15 ന് സൗദി അറേബ്യയിൽ കോപ അമേരിക്ക ജേതാക്കളായ ബ്രസീലിനെതിരെയാണ്.






































