ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയം
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിൻറെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 153 റൺസ് 18.3 ഓവര്‍ ഇംഗ്ലണ്ട് മറികടന്നു. സ്വന്തം മണ്ണിൽ കീവിസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. ജെയിംസ് വിന്‍സാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവെച്ചത്.
ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് ആണ് നേടിയത്. ടിം സീഫെർട്ട്(32), റോസ് ടെയ്ലർ(44), ഡാരിൽ മിച്ചൽ(30), കോളിൻ മൺറോ(21) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ന്യൂസിലൻഡ് 153 റൺസ് നേടിയത്. ക്രിസ് ജോർദാൻ ഇംഗ്ളണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് നേടി. അഞ്ചാം വിക്കറ്റിൽ റോസ് ടെയ്ലറും, ഡാരിൽ മിച്ചലും ചേർന്ന് 56 റൺസ് നേടി. ഈ കൂട്ടുകെട്ടാണ് ന്യൂസിലൻഡിനെ 150 കടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ജോണി ബെയർസ്റ്റോ(35) വെടിക്കെട്ട് ബാറ്റിംഗ് ആണ് നടത്തിയത്. ഇംഗ്ലണ്ട് താരം ദാവീദ് മലന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിന്നീട രണ്ടാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും, ജെയിംസ് വിന്‍സും(59) ചേർന്ന് തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. പിന്നീട് ഓയിന്‍ മോര്ഗന് പുറത്താകാതെ 34 റൺസ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു.






































