Foot Ball Top News

ഐഎസ്‌എൽ: ഇന്ന് നോര്‍ത്ത് ഈസ്റ്റ്, ഗോവ പോരാട്ടം

November 1, 2019

author:

ഐഎസ്‌എൽ: ഇന്ന് നോര്‍ത്ത് ഈസ്റ്റ്, ഗോവ പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിമൂന്നാം മൽസരത്തിൽ ഇന്ന് നോര്‍ത്ത് ഈസ്റ്റ്, ഗോവയെ നേരിടും.  ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിൽ രണ്ട് ടീമുകളും ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. രണ്ട് ടീമുകളും ഓരോ മത്സരം  ജയിക്കുകയും,  ഒരെണ്ണം സമനിലയിൽ പിരിയുകയുമാണ് ചെയ്തത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍വെച്ചാണ് മത്സരം.

അസമോവ ഗ്യാന്‍ മുന്നിൽ നിന്ന് നയിക്കുന്ന നോർത്ത് ഈസ്റ് തകർപ്പൻ ടീമാണ്. മാര്‍ട്ടിന്‍ ഷാവേസ്, നിഖില്‍ കാദം എന്നിവർ നോർത്ത് ഈസ്‌റ്റിന്റെ തകർപ്പൻ താരങ്ങൾ ആണ്. ഗോവയുടെ സൂപ്പർ താരം  കൊറോമിനാസ്  ആണ്. മന്ദര്‍ റാവു ദേശായി, എഡു ബേദി, ഹ്യൂഗോ ബോമസ് എന്നിവരാണ് ഗോവയുടെ   മത്സരത്തിൽ ചെന്നൈയിൻ എഫ് സിയെ തോൽപ്പികയും,ബെംഗളുരുവുമായി സമനില പിടിക്കുരുകയും ചെയ്ത ഗോവയ്ക്ക് നാല് പോയിന്റ് ആണ് ഉള്ളത്.

Leave a comment