Cricket Top News

ഇംഗ്ലണ്ട് ന്യൂസിലൻഡ് ഒന്നാം ടി20: ഇംഗ്ലണ്ടിന് ടോസ്

November 1, 2019

author:

ഇംഗ്ലണ്ട് ന്യൂസിലൻഡ് ഒന്നാം ടി20: ഇംഗ്ലണ്ടിന് ടോസ്

ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടി20 മത്സരം ഇന്ന് രാവിലെ 6:30ന് ആരംഭിക്കും.  ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്.

നവംബർ ഒന്ന് മുതൽ ഡിസംബർ മൂന്ന് വരെയാണ് മൽസരങ്ങൾ.  ഇംഗ്ലണ്ട് ടീമിൽ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍ സ്റ്റോ, ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ ജേസണ്‍ റോയ് എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും ടീമിൽ ഇല്ല.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർ‌സ്റ്റോ, ഡേവിഡ് മലൻ, ജെയിംസ് വിൻസ്, ഇയോൺ മോർഗൻ, സാം ബില്ലിംഗ്സ്, സാം കുറാൻ, ലൂയിസ് ഗ്രിഗറി, ടോം കുറാൻ, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, പാട്രിക് ബ്രൗൺ.

ന്യൂസിലൻഡ് ടീം: മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടിം സീഫെർട്ട്, റോസ് ടെയ്‌ലർ, കോളിൻ ഡി ഗ്രാൻ‌ഹോം, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്‌നർ, സ്കോട്ട് കുഗ്ഗെലിജൻ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ,

 

Leave a comment