ഇംഗ്ലണ്ടിൻറെ ന്യൂസിലൻഡ് പര്യടനത്തിന് നാളെ തുടക്കമാകും
ന്യൂസിലൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്ക് നാളെ തുടക്കമാകും. രണ്ട് ടെസ്റ്റ് മത്സരങ്ങളും, അഞ്ച് ടി20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടി20 മത്സരം നാളെ രാവിലെ 6:30ന് ആരംഭിക്കും. ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന പര്യടനമാണിത്. നവംബർ ഒന്ന് മുതൽ ഡിസംബർ മൂന്ന് വരെയാണ് മൽസരങ്ങൾ. ആദ്യം ടി20 മത്സരങ്ങൾ ആണ് നടക്കുന്നത്. ഇംഗ്ലണ്ട് ടീമിൽ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോണി ബെയര്‍ സ്റ്റോ, ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ ജേസണ്‍ റോയ് എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും ടീമിൽ ഇല്ല.
ഇംഗ്ലണ്ട് ടീമിൽ നാല് പുതുമുഖങ്ങൾ ആണ് ഉള്ളത്. ഡൊമനിക് സിബ്ലെ,സാക് ക്രോളി, സാഖിബ് മെഹമൂദ്, മാറ്റ് പാര്ക്കിന്സണ് എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങൾ. ആഷസ് പരമ്പരക്ക് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരമാണിത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ട് മത്സരങ്ങൾ ഒരു ജയമുള്ള ന്യൂസിലൻഡ് രണ്ടാം സ്ഥാത്താനുള്ളത്. ആഷസ് പരമ്പര സമനിലയിൽ അവസാനിച്ചതുകൊണ്ട് ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്താണ് ഉള്ളത്.






































