ഐഎസ്എൽ: ആദ്യ ജയത്തിനായി ഒഡീഷ ഇന്ന് മുംബൈയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ ഇന്ന് മുംബൈ ഒഡീഷയെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് 7:30ന് ആണ് മത്സരം നടക്കുക. രണ്ട് ടീമുകളുടെയും മൂന്നാം മൽസരമാണ് ഇന്ന് നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് മുംബൈ നടത്തിയത്. ആദ്യ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച മുംബൈ രണ്ടാം മത്സരത്തിൽ ചെന്നൈയുമായി സമനിലയിൽ ആണ് പിരിഞ്ഞത്. രണ്ടാം ജയത്തിനായിട്ടാകും ഇന്ന് മുംബൈ ഇറങ്ങുക.
എന്നാൽ പെരുമാറ്റിയെത്തിയ ഒഡീഷ്യക്ക് ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജംഷദ്പൂരിനോടും, നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോടുമാണ് ഒഡീഷ തോറ്റത്. ഒഡീഷ താരം കാര്‍ലോസ് ദെല്‍ഗാഡോ ഇന്ന് കളിക്കില്ല. മികച്ച പ്രകടനം നടത്തി ഒഡീഷ ഇന്ന് വിജയിക്കാനാകും ശ്രമിക്കുക.






































