Cricket Top News

ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്തു

October 31, 2019

author:

ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട അവധിയെടുത്തു

മെല്‍ബണ്‍:  ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ ക്രിക്കറ്റില്‍ നിന്ന് നീണ്ട കാലത്തെ അവധിയെടുത്തു.  മാനസികാരോഗ്യനില മെച്ചപ്പെടുത്തുന്നതിനാണ് മാക്സ്വെല്‍ അവധിയെടുത്തിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളിൽ നിന്നും, പാകിസ്ഥാനെതിരെ ആരംഭിക്കാൻ ഇരിക്കുന്ന മത്സരങ്ങളിലും മാക്സ്വെല്‍  കളിക്കില്ല. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്.

മാനസികാരോഗ്യനില മെച്ചപ്പെടുന്നതിനായി കുറച്ചുനാൾ താരം ടീമിൽ നിന്ന് അവധിയെടുക്കുകയാണെന്ന് ടീം മാനേജ്‌മന്റ് അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടി20യിൽ തകർപ്പൻ പ്രകടനമാണ് മാക്സ്വെല്‍ നടത്തിയത്. രണ്ടാം മൽസരത്തിൽ ബാറ്റ് ചെയ്യേണ്ടി വന്നില്ല. ഡാര്‍സി ഷോര്‍ട്ട് ആണ് മൂന്നാം ടി20യിൽ മാക്സ്വെല്ലിന് പകരം ടീമിൽ കളിക്കുക.ഗ്ലെൻ മാക്സ്വെൽ തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. തൽഫലമായി, അദ്ദേഹം കളിയിൽ നിന്ന് കുറച്ച് സമയം മാറി ചെലവഴിക്കും. ഈ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലും സപ്പോർട്ട് സ്റ്റാഫുകളുമായി ഇടപഴകുന്നതിലും ഗ്ലെൻ സജീവമായിരുന്നുവെന്ന് ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് പറഞ്ഞു.

Leave a comment