Cricket Top News

ഇന്ത്യൻ പര്യടനത്തിനായി ബംഗ്ലാദേശ് ടീം ഡെൽഹിയിൽ എത്തി

October 31, 2019

author:

ഇന്ത്യൻ പര്യടനത്തിനായി ബംഗ്ലാദേശ് ടീം ഡെൽഹിയിൽ എത്തി

ദില്ലി: നവംബർ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ബംഗ്ലാദേശ് ടീം ഇന്ത്യയിൽ എത്തി. ദില്ലി വിമാനത്താവളത്തിലാണ് ബംഗ്ലാദേശ് ടീം എത്തിയത്. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.

ഷാക്കിബ്‌ അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് ബംഗ്ലാദേശ് ടീമിനെ മഹ്മദുല്ലയും, മോമിനുള്‍ ഹഖും ആണ് നയിക്കുന്നത്. ടെസ്റ്റ് ടീമിനെ മോമിനുള്‍ ഹഖും, ടി20 ടീമിനെ മഹ്മദുല്ലയും ആണ് നയിക്കുന്നത്. ഒരു വർഷത്തെ വിലക്കാണ് ഷാക്കിബിന് ഉള്ളത്. ആദ്യ മൽസരം നവംബർ മൂന്നിന് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും.ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൽസരമാണ് ഈ പര്യടനത്തിൽ നടക്കുന്നത്.

Leave a comment