Foot Ball Top News

ഐഎസ്‌എൽ: ഡേവിഡ് വില്ല്യംസിൻറെ ഗോളിൽ എടികെയ്ക്ക് രണ്ടാം ജയം

October 31, 2019

author:

ഐഎസ്‌എൽ: ഡേവിഡ് വില്ല്യംസിൻറെ ഗോളിൽ എടികെയ്ക്ക് രണ്ടാം ജയം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇന്നലെ നടന്ന പതിനൊന്നാം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയെ എടികെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് എടികെ വിജയിച്ചത്. ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്നലെ ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്നത്. ഈ സീസണിൽ മൂന്നിൽ രണ്ട് കളികൾ ജയിച്ച് എടികെ പോയിന്റ് നിലയിൽ ഒന്നാമതെത്തി.  ഈ സീസണിൽ ഇതുവരെ ചെന്നൈയിൻ എഫ്സിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഒരു ഗോൾ പോലും ഇതുവരെ അവർക്ക് നേടാൻ കഴിഞ്ഞിട്ടില്ല.

ഇന്നലെ നടന്ന മത്സരത്തിൽ കൂടുതൽ സമയവും പന്ത് ചെന്നൈയിൻ എഫ് സിയുടെ കയ്യിൽ ആയിരുന്നെങ്കിലും അവർക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല. നിരവധി അവസരങ്ങൾ ആണ് ചെന്നൈയ്ക്ക് ഇന്നലെ ലഭിച്ചത്, എന്നാൽ ഒന്നും ലക്‌ഷ്യം കണ്ടില്ല. ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഡേവിഡ് വില്ല്യംസ് ആണ് എടികെയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത്.

Leave a comment