ആന്‍ഡ്രൂ മക്ഡൊണാള്‍ഡ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ സഹപരിശീലകൻ
മുൻ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ സഹപരിശീലകനായി നിയമിച്ചു. ഡേവിഡ് സാകേര്‍ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ആന്‍ഡ്രൂ മാക്ഡൊണാള്‍ഡിനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിൻറെ മുഖ്യ പരിശീലകനാണ്. ജസ്റ്റിന്‍ ലങ്ങറുടെ സഹായിയായിട്ടാണ് ആന്‍ഡ്രൂ മക്ഡൊണാള്‍ഡിനെ നിയമിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ടീമിൻറെ സഹപരിശീലകൻ ആകുന്നതോടെ ആന്‍ഡ്രൂവിന് രാജസ്ഥാന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ കഴിയുമോ എന്നതിൽ സംശയമുണ്ട്.
അടുത്ത വർഷം ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ശക്തരായ ടീമാക്കി മാറ്റാൻ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് പുതിയ നിയമനം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഡേവിഡ് സാകേര്‍ സഹ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പരിശീലകൻ എന്ന നിലയിൽ നല്ല റെക്കോഡ് ആണ് ആൻഡ്രുവിന് ഉള്ളത്. ഓസ്ട്രേലിയന്‍ ടീം വിക്ടോറിയയെ, ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വിജയത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ആൻഡ്രൂ.






































