Foot Ball Top News

അവസാന നിമിഷ ഗോളിൽ യുവന്റസ് ജെനോവയെ തോൽപ്പിച്ചു

October 31, 2019

author:

അവസാന നിമിഷ ഗോളിൽ യുവന്റസ് ജെനോവയെ തോൽപ്പിച്ചു

ഇന്ന് നടന്ന സിരി എ മത്സരത്തിൽ യുവന്റസ് ജെനോവയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ് ജെനോവയെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം റൊണാൾഡോ നേടിയ ഗോളിൽ ആണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ജെനോവ തകർപ്പൻ പ്രകടനമാണ് ഇന്ന് നടത്തിയത്. ശക്തരായ യുവന്റസിനെ ഒരു പരിധിവരെ തളക്കാൻ അവർക്ക് കഴിഞ്ഞു.

മത്സരം തുടങ്ങി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ആണ് പിറന്നത്. ആദ്യ ഗോൾ യുവന്റസ് ആണ് നേടിയത്. മുപ്പത്തിയാറാം മിനിറ്റിൽ ബൊനൂച്ചിയാണ് ആദ്യ ഗോൾ നേടി യത്. എന്നാൽ നാൽപ്പതാം മിനിറ്റിൽ മറുപടി ഗോൾ നേടി ജെനോവ മത്സരം സമനിലയിൽ എത്തിച്ചു. ക്രിസ്റ്റിൻ ആണ് ജെനോവയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിക്ക് ശേഷം അക്രമം നടത്താൻ ശ്രമിച്ച ജെനോവയ്ക്ക് രണ്ട് ചുവപ്പ് കാർഡുകൾ ലഭിച്ചു.  51ആം മിനുട്ടില്‍ കസറ്റയും 57ആം മിനുറ്റില്‍ മര്‍ചെട്ടിയും ആണ് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായത്. ഇതോടെ ഒൻപത് പേരുമായി മത്സരം ആരംഭിച്ച ജെനോവ തകർപ്പൻ പ്രകടനമാണ് നടത്തിയത്. അവസാന നിമിഷം വരെ അവർ യുവന്റസ് ആക്രമണത്തെ പ്രതിരോധിച്ചു. തൊണ്ണൂറ്റിയാറം മിനിറ്റിൽ റൊണാൾഡോ യുവന്റസിന് വേണ്ടി വിജയ ഗോൾ നേടി. യുവന്റസ് താരം റാബിയോട്ടും ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായി. പെനാല്‍റ്റി ഗോളിലൂടെ റൊണാള്‍ഡോ വിജയ ഗോൾ നേടിയത്.

Leave a comment