Foot Ball Top News

13 പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു 

October 30, 2019

author:

13 പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ആണ് ഇന്ന് പ്രഖ്യാപിച്ചു. 20 പേരിൽ 13 പേരും പുതുമുഖങ്ങളാണ്.  സന്തോഷ് ട്രോഫിയില്‍ കളിച്ച എസ്ബിഐ താരം വി മിഥുനാണ് ടീമിൻറെ ക്യാപ്റ്റൻ. കഴിഞ്ഞ രണ്ടുമാസമായി കൊച്ചിയില്‍ ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പ് നടന്നുവരികയായിരുന്നു. വിവിധ കോളജ് ടീമുകൾ, എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി എന്നിവരുമായി കേരള ടീം സന്നാഹ മത്സരങ്ങൾ നടത്തിയിരുന്നു. ഇതിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ യോഗ്യതാ റൗണ്ടില്‍ത്തന്നെ പുറത്തായ കേരളം ഇത്തവണ ശക്തമായ ടീമുമായിട്ടാണ് എത്തുന്നത്.

നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ്‌ , തമിഴ്നാട് എന്നീ ടീമുകൾ ആണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ  തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകൾ ആണ് ഉള്ളത്. കേരളത്തിൻറെ ആദ്യ മൽസരം നവംബർ അഞ്ചിന് ആന്ധ്രാപ്രാദേശിനെതിരെയാണ്. രണ്ടാം മൽസരം നവംബർ 9ന് നടക്കും.ബിനോ ജോര്‍ജ്ജാണ് കേരളത്തിൻറെ മുഖ്യ പരിശീലകൻ.

20 അംഗ ടീം : സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്സ് സജി, റോഷന്‍ വി, ഋഷി ദത്ത്, വിഷ്ണു, എമിത്ത് ബെന്നി, വിപിന്‍ തോമസ്, സഞ്ജു, ശ്രീരാഗ്, ലിയോണ്‍, അഗസ്റ്റിന്‍, താഹിര്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഷിഹാദ്, മൗസു, ജിഷ്ണു, ജിതിന്‍.

 

Leave a comment