Cricket Top News

ശ്രീലങ്ക ഓസ്‌ട്രേലിയ രണ്ടാം ടി20: ഓസ്‌ട്രേലിയക്ക് 118 റൺസ് വിജയലക്ഷ്യം 

October 30, 2019

author:

ശ്രീലങ്ക ഓസ്‌ട്രേലിയ രണ്ടാം ടി20: ഓസ്‌ട്രേലിയക്ക് 118 റൺസ് വിജയലക്ഷ്യം 

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 117 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 107/1 എന്ന നിലയിലാണ്. ഫിഞ്ചിൻറെ വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. ഡേവിഡ് വാർണറും(55 ), സ്മിത്തും(50) ആണ് ക്രീസിൽ. ഒരു റൺസ് എഡടുത്തപ്പോൾ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മലിംഗയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 27 റൺസ് എടുത്ത കുശാൽ പെരേര ആണ് ടോപ് സ്‌കോറർ. ഓസ്‌ട്രേലിയക്ക് വേണ്ടി ബില്ലി രണ്ട് വിക്കറ്റ് നേടി.

Leave a comment