ഐഎസ്‌എൽ:ഹൈദരാബാദിനെതിരെ ജംഷേദ്പൂറിന് വിജയം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പത്താം മൽസരത്തിൽ ജംഷേദ്പൂറിന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ അവർ ഹൈദരാബാദിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ഹൈദരാബാദിനെ തോൽപ്പിച്ചത്. 1-1 എന്ന ആദ്യ പകുതിക്ക് ശേഷം തകർപ്പൻ പ്രകടനം നടത്തിയ ജംഷേദ്പൂർ തകർപ്പൻ വിജയം ആണ് സ്വന്തമാക്കിയത്. ജയത്തോടെ പോയിന്റ് നിലയിൽ അവർ ഒന്നാമതെത്തി.
ഫാറൂഖ് ചൗധരി, അനികേത് ജാദവ്, സെര്‍ജിയോ കാസ്‌റ്റില്‍ എന്നിവരാണ് ജംഷേദ്പൂറിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ജംഷേദ്പൂർ ആയിരുന്നു. ഫറൂഖ് ചൗധരി ആണ് 34-ാം മിനിറ്റില്‍ ആദ്യ ഗോൾ നേടിയത്. ഗോള്‍കീപ്പര്‍ തടുത്തിട്ട പന്ത് ചൗധരി ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഹൈദരാബാദ് ആദ്യ ഗോൾ നേടി മൽസരം സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 62,75 മിനിറ്റുകളിൽ രണ്ട് ഗോളുകൾ നേടി വിജയം കൈക്കലാക്കുകയായിരുന്നു. രണ്ട് കളികളും ജയിച്ച ജംഷേദ്പൂർ ആറ് പോയിന്റുമായി ഒന്നാമതാണ്.






































