ഇന്ത്യ ബംഗ്ളദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയിൽ ഉള്ളത്. ഷാക്കിബ് അല്‍ ഹസന്റെ വിലക്കിനെ തുടര്‍ന്ന് മോമിനുള്‍ ഹഖ് ആണ് ബംഗ്ലാദേശ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ഒരു വർഷത്തെ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് പുതിയ ടീമിനെ ഇപ്പോൾ പ്രഖ്യാപിച്ചത്. സെയ്ഫ് ഹസനെ ടെസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലിറ്റൺ ദാസ് ടെസ്റ്റ് ടീമിലെ ഫസ്റ്റ് ചോയ്സ് കീപ്പർ ആയിരിക്കും. മുഷ്ഫിക്കർ റഹിം കീപ്പിങ് ഉപേക്ഷിക്കാനും ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു.

ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.
ടെസ്റ്റ് സ്ക്വാഡ്: ഷാദ്മാൻ ഇസ്ലാം, ഇമ്രുൽ കെയ്സ്, സെയ്ഫ് ഹസൻ, മോമിനുൽ ഹക്ക്, ലിറ്റൺ ദാസ്, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള, മുഹമ്മദ് മിഥുൻ, മൊസാദെക് ഹൊസൈൻ, മെഹിദി ഹസൻ മിറാജ്, തായ്ജുൽ ഇസ്ലാം, നയീം ഹസൻ, മുസ്താഫിസൂർ ഹുസൈൻ.






































