Cricket Top News

ഐ.സി.സി ഷാകിബ് അല്‍ ഹസന് വിലക്ക് ഏർപ്പെടുത്തി

October 29, 2019

author:

ഐ.സി.സി ഷാകിബ് അല്‍ ഹസന് വിലക്ക് ഏർപ്പെടുത്തി

ധാക്ക:  ലോക ഒന്നാം നമ്പർ ഓള്‍റൗണ്ടറും, ബംഗ്ലാദേശ് താരവുമായ ഷാകിബ് അല്‍ ഹസന് ഐ.സി.സി വിലക്ക് ഏർപ്പെടുത്തി. ഒരു വര്‍ഷത്തേക്കാണ് ഐസിസി വിലക്കിയത്. ഇതനുസരിച്ച് അടുത്ത വര്‍ഷം ഒക്ടോബര്‍ 29ന്  ശേഷമെ താരത്തിന് ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും താരത്തെ ഐസിസി വിലക്കിയിട്ടുണ്ട്. ഷാക്കിബിനെതിരെ  ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരമാണ്  നടപടിയെടുത്തിരിക്കുന്നത്.

വാതുവെപ്പ് നടത്തുന്നതിന് സമീപിച്ച ആള്‍ക്കാരുടെ വിവരങ്ങള്‍ ഐസിസിയെ അറിയിക്കാതിരുന്നതാണ് ഷാക്കിബിന് വിനയായത്. വാതുവയ്‌പ് സംഘം ഷാക്കിബിനെ സമീപിക്കുകയും പണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു ഈ വിവരം പുറത്ത് പറയാത്തതിനാലാണ് ഈ ശിക്ഷ. ഐസിസിയുടെ മൂന്ന് നിയമങ്ങള്‍ തെറ്റിച്ചതാണ് വിളക്കിലേക്ക് നീങ്ങിയത്. ഐസിസിയുടെ നടപടി അംഗീകരിക്കുന്നുവെന്ന് ഷാകിബ് പറഞ്ഞു. കുറ്റം സമ്മതിച്ചതിനാലാണ് രണ്ട് വർഷം ഏർപ്പെടുത്തിയ വിലക്ക് ഐസിസി ഒരു വർഷമാക്കിയത്.

Leave a comment