ഐഎസ്എൽ: ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദിനെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ പത്താം മൽസരത്തിൽ ഇന്ന് ജംഷേദ്പൂര്‍ ഹൈദരാബാദിനെ നേരിടും. രണ്ട് ടീമുകളുടെയും രണ്ടാം മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ജംഷേദ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരം ജയിച്ച ജംഷേദ്പൂര്‍ രണ്ടാം ജയത്തിനായി ഇന്ന് ഇറങ്ങുമ്പോൾ ആദ്യ ജയത്തിനായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ആണ് മൽസരം നടക്കുന്നത്. സ്റ്റാർ സ്പോർട്സിലും, ഹോട്ട് സ്റ്റാറിലും മൽസരം തത്സമയം കാണാൻ സാധിക്കും.
പുതിയ പരിശീലകൻറെ കീഴിൽ അരാം സീസണിന് ഇറങ്ങിയ ജംഷേദ്പൂര്‍ ആദ്യ മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഒഡിഷയ്ക്കെതിരെ തകർപ്പൻ വിജയമാണ് നേടിയത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോറ്റ ഹൈദരാബാദിന് ഇന്ന് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടീമിൽ വഫാലിയ മാറ്റങ്ങൾ മൽസരത്തിന് ഇറങ്ങുക. ജംഷേദ്പൂര്‍ താരം സി കെ വിനീത് ഇന്നും കളിക്കില്ല. ആദ്യ മൽസരത്തിൽ ജംഷേദ്പൂര്‍ പത്ത് പെരുമായിട്ടാണ് മത്സരിച്ചത്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് താരങ്ങളായ മാഴ്സിലീന്യോ, മാര്‍ക്കോ സ്റ്റാങ്കോവിച്ച്, ബാര്‍ണെസ് എന്നിവർ ആദ്യ കളിയിൽ തിളങ്ങിയില്ല.






































