Foot Ball Top News

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

October 29, 2019

author:

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുളള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾക്കുള്ള കേരള ടീമിനെ നാളെ പ്രഖ്യാപിക്കും. 20 അംഗ ടീമിനെ ആണ് നാളെ പ്രഖ്യാപിക്കുന്നത്.  നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലാകും ടീമിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ രണ്ടുമാസമായി കൊച്ചിയില്‍ ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി ക്യാമ്പ് നടന്നുവരികയാണ്. വിവിധ കോളജ് ടീമുകൾ, എഫ് സി ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സ്,ഗോകുലം എഫ്‌സി എന്നിവരുമായി കേരള ടീം സന്നാഹ മത്സരങ്ങൾ നടത്തിയിരുന്നു. ഇതിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാണ് 20 അംഗ ടീമിനെ പ്രഖ്യാപിക്കുക.

നവംബർ അഞ്ച് മുതൽ പത്ത് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയിൽ ആണ്. ആന്ധ്രാപ്രദേശ്‌ , തമിഴ്നാട് എന്നീ ടീമുകൾ ആണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയിൽ  തെലുങ്കാന, പോണ്ടിച്ചേരി, കര്‍ണാടക ടീമുകൾ ആണ് ഉള്ളത്. കേരളത്തിൻറെ ആദ്യ മൽസരം നവംബർ അഞ്ചിന് ആന്ധ്രാപ്രാദേശിനെതിരെയാണ്. രണ്ടാം മൽസരം നവംബർ 9ന് നടക്കും.

Leave a comment