Foot Ball Top News

ഐ.എസ്‌.എല്‍: ചെന്നൈയിന്‍ എഫ് സി മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

October 28, 2019

author:

ഐ.എസ്‌.എല്‍: ചെന്നൈയിന്‍ എഫ് സി മുംബൈ മത്സരം സമനിലയിൽ അവസാനിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇന്നലെ നടന്ന എട്ടാം മൽസരം സമനിലയിൽ അവസാനിച്ചു. ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ചെന്നൈയിന്‍ എഫ് സി മുംബൈയെ സമനിലയിൽ തളച്ചു. ഇതോടെ ചെന്നൈയിന്‍  ഈ സീസണിൽ ആദ്യ പോയിന്റ് നേടി. ഗോൾ രഹിത സമനിലയിലാണ് ഇന്നലെ മത്സരം അവസാനിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച മുംബൈക്ക് ഇന്നലെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. രണ്ട് ടീമുകളും മോശം പ്രകടനമാണ് ഇന്നലെ നടത്തിയത്. അവസരങ്ങൾ നിരവധി ലഭിച്ചിട്ടും രണ്ട് ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിൽ മുംബൈ താരം സൗവിക് ചക്രവര്‍ത്തിക്ക് ചുവപ്പ് കാർഡ് ലഭിച്ചു. തൊണ്ണൂറ്റിനാലാം മിനിറ്റിൽ ആണ് സൗവിക് ചക്രവര്‍ത്തിക്ക് ചുവപ്പ് കാർഡ്  ലഭിച്ചത്. പോയിന്റ് നിലയിൽ മുംബൈ ഒന്നാമതെത്തി. നാല് പോയിന്റുകൾ ആണ് മുംബൈക്കുള്ളത്. മുംബൈ ഗോളി അമരീന്ദറിന്റെ മികച്ച നാല് സേവുകൾ ആണ് മത്സരം സമനിലയിൽ എത്തിച്ചത്.

Leave a comment