Foot Ball Top News

ഐ.എസ്‌.എല്‍: ആദ്യ ജയം നേടി നോർത്ത് ഈസ്റ് യുണൈറ്റഡ്

October 27, 2019

author:

ഐ.എസ്‌.എല്‍: ആദ്യ ജയം നേടി നോർത്ത് ഈസ്റ് യുണൈറ്റഡ്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്നലെ നടന്ന ഏഴാം മത്സരത്തിൽ നോർത്ത് ഈസ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. മത്സരത്തിൽ കൂടുതൽ ആധിപത്യം ഒഡിഷക്കായിരുന്നു. എന്നാൽ ഗോൾ നേടുന്നതിൽ അവർ പരാജയപ്പെട്ടു. മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ നേടി.  റെഡീം തലാങ്ങാണ് ആണ് ആദ്യ ഗോൾ നേടിയത്. ഒന്നാം പകുതി 1-0 എന്ന സ്‌കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.  രണ്ടാം പകുതിയിൽ ആദ്യ ഗോൾ നേടിയത് ഒഡീഷ ആയിരുന്നു.എഴുപത്തിയൊന്നാം മിനിറ്റിൽ ഒഡീഷയുടെ സിസ്‌കോ  ആണ് ആദ്യ ഗോൾ നേടിയത്. ഡിയാഗ്‌നെ നല്‍കിയ പാസ് സിസ്‌കോ ഗോളാക്കി മാറ്റുകയായിരുന്നു. എന്ന ഈ സമനില അധികനേരം നീണ്ട് നിന്നില്ല എമ്പതിനാലാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. ഗ്യാനി ആണ് വിജയ ഗോൾ നേടിയത്.  ഹെഡ്ഡറിലൂടെയാണ് ഗ്യാനി ഗോൾ നേടിയത്. ജയത്തോടെ നോർത്ത് ഈസ്റ്റ് പോയിന്റ് നിലയിൽ ഒന്നാമതെത്തി.

Leave a comment