ശ്രീലങ്ക ഓസ്ട്രേലിയ ടി20 മത്സരം ഇന്ന്
പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ടി20 പരമ്പര തൂത്തുവാരിയ ശ്രീലങ്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും.ഓസ്ട്രേലിയൻ പര്യടനത്തിലെ ശ്രീലങ്കയുടെ ആദ്യ ടി20 മത്സരം ഇന്ന് 9 മണിക്ക് ആരംഭിക്കും. മൂന്ന് ടി20 മത്സരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്. ഓവലിൽ ആണ് ആദ്യ മത്സരം നടക്കുന്നത്.
പന്ത് ചുരണ്ടാൽ വിവാദത്തിൽ വിലക്ക് ലഭിച്ച വാർണറും, സ്മിത്തും ഇന്ന് ആദ്യ ടി20 മത്സരത്തിനിറങ്ങും. ഏകദിനത്തിലും, ടെസ്റ്റിലും നേരത്തെ മത്സരിച്ചെങ്കിലും ഇരുവരുടെയും വിലക്കിന് ശേഷമുള്ള ആദ്യ ടി20 മത്സരമാണ് ഇന്ന് നടക്കുക. പാകിസ്താൻ പര്യടനത്തിൽ ശ്രീലങ്ക തകർപ്പൻ പ്രകടനമാണ് ടി20യിൽ നടത്തിയത്. ഒക്ടോബറർ 30നും,നവംബർ ഒന്നിനുമാണ് ബാക്കി രണ്ട് മത്സരങ്ങളും നടക്കുന്നത്.






































