Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ബേണ്‍ലി പോരാട്ടം

October 26, 2019

author:

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ബേണ്‍ലി പോരാട്ടം

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി ബേണ്‍ലി പോരാട്ടം നടക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം ആരംഭിക്കുക. ചാമ്ബ്യന്‍സ് ലീഗിലെ തകർപ്പൻ ജയത്തിന് ശേഷമാണ്  ഇന്ന് ചെല്‍സി ബേണ്‍ലിയെ നേരിടുന്നത്. തുടർച്ചയായ ആറ് ജയങ്ങളുമായി തകർപ്പൻ ഫോമിലാണ് ചെൽസി. അതിനാൽ ബേണ്‍ലിക്ക് അത്ര എളുപ്പമാകില്ല ഇന്നത്തെ മത്സരം.

എന്നിരുന്നാലും താരങ്ങളുടെ പരിക്ക് ചെൽസിക്ക് ഒരു ഭീഷണിയാണ്. ചെൽസി താരങ്ങളായി കാന്റെ, റൂഡിഗര്‍, ക്രിസ്റ്റിയന്‍സന്‍, എമേഴ്സന്‍ എന്നിവർ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായി. ചെൽസി താരം പുലിസിക്കിന്  ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. പോയിന്റ് നിലയിൽ ചെൽസി നാലാം സ്ഥാനത്താണ്. 9 കളികളിൽ നിന്ന് അഞ്ച് ജയവുമായി 17 പോയിന്റ് ആണ് അവർക്കുള്ളത്.

Leave a comment