Foot Ball Top News

യൂറോപ്പ ലീഗിൽ പകരക്കാരനായി ഇറങ്ങിയ  നിക്കോളാസ്‌ പെപെയിലൂടെ അഴ്‌സണലിന് ജയം

October 26, 2019

author:

യൂറോപ്പ ലീഗിൽ പകരക്കാരനായി ഇറങ്ങിയ  നിക്കോളാസ്‌ പെപെയിലൂടെ അഴ്‌സണലിന് ജയം

ലണ്ടന്‍: യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന അഴ്‌സണൽ വിറ്റോറിയ മത്സരത്തിൽ അവസാന നിമിഷ ഗോളിൽ അഴ്‌സണൽ വിജയം സ്വന്തമാക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അഴ്‌സണൽ വിറ്റോറിയയെ തോൽപ്പിച്ചത്.  നിക്കോളാസ്‌ പെപെ  അവസാന നിമിഷം നേടിയ ഗോളിൽ ആണ് അഴ്‌സണൽ വിജയം പിടിച്ചെടുത്തത്. മത്സരത്തിൽ ആധിപത്യം അഴ്‌സണലിന് ആയിരുന്നെകിലും ആദ്യ ഗോൾ നേടിയത് വിറ്റോറിയ ആയിരുന്നു. ജയത്തോടെ അഴ്‌സണൽ ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി. മൂന്ന് കളികളിൽ മൂന്ന് ജയവുമായി അഴ്‌സണലിന് 9 പോയിന്റ് ആണ് ഉള്ളത്.

അഴ്‌സണലിൻറെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിറ്റോറിയ  എട്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി ലീഡ് ഉയർത്തി. അതിന് ശേഷം മുപ്പത്തി രണ്ടാം മിനിറ്റിൽ ആണ് അഴ്‌സണൽ ആദ്യ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചത്. എന്നാൽ ആ സമനില ഏറെ നേരം നിന്നില്ല രണ്ട് മിനിറ്റുകൾക്കകം വിറ്റോറിയ  രണ്ടാം ഗോളും നേടി. 2-1 എന്ന നിലയിൽ  ഒന്നാം പകുതി അവസാനിച്ചതിന് ശേഷം അഴ്‌സണൽ ആക്രമണം നടത്തുകയും പകരക്കാരനായി ഇറങ്ങിയ  നിക്കോളാസ്‌ പെപെ  രണ്ട് ഗോളുകൾ നേടി അഴ്‌സണലിനെ വിജയിപ്പിക്കുകയും ചെയ്തു. 80,92 എന്നീ മിനിറ്റുകളിലാണ് രണ്ട് ഗോളുകൾ പിറന്നത്.

Leave a comment