Badminton Top News

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോൽവി

October 26, 2019

author:

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍: പി വി സിന്ധുവിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോൽവി

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ നിന്ന്  ഇന്ത്യയുടെ പി വി സിന്ധു പുറത്ത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിൽ തായ്‌വാന്‍ താരം തായി സു യിംഗാംഗിനോടാണ് സിന്ധു തോറ്റത്. മൂന്ന് സീറ്റുകൾ നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു തായി സുവിൻറെ വിജയം. ഇന്ത്യയുടെ സൈന നെഹ്‌വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായി.

ആദ്യ സെറ്റിൽ പരാജയപ്പെട്ട സിന്ധു രണ്ടാം സെറ്റിൽ തകർപ്പൻ പ്രകടനം നടത്തി മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിൽ താരത്തിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.മൂന്നാം സെറ്റിൽ ആക്രമിച്ചു കളിച്ച തായി സുവിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ സിന്ധുവിന് സാധിച്ചില്ല.ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതിന് ശേഷം സിന്ധുവിന് ഒരു മത്സരത്തിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല.

സ്‌കോർ: 21-16, 24-26,21-17

Leave a comment