Badminton Top News

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നെഹ്‌വാള്‍ പുറത്ത്

October 26, 2019

author:

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നെഹ്‌വാള്‍ പുറത്ത്

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ നിന്ന്  ഇന്ത്യയുടെ സൈന നെഹ്‌വാളിന് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ആന്‍ സെ യങ്ങിനോടാണ്‌ പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സൈന മികച്ച പ്രകടനമാണ് നടത്തിയത്. രണ്ട് ഗെയിമിലും പൊരുതിയ സൈനക്ക് വിജയം നേടാൻ കഴിഞ്ഞില്ല.

ഡെന്‍മാര്‍ക്ക്‌ ഓപ്പണില്‍ പി.വി.സിന്ധുവിനെ തോൽപ്പിച്ച താരമാണ് ഇന്നലെ സൈനയെയും തോൽപ്പിച്ചത്.  49 മിനിറ്റ്‌ നീണ്ടുനിന്ന മത്സരത്തിൽ സൈന നല്ല പോരാട്ടമാണ് കാഴ്ചവെച്ചത്.ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ആന്‍ സെ കടുത്ത പോരാട്ടത്തിലൂടെയാണ് സൈനയെ തോൽപ്പിച്ചത്. പരിക്കിന് ശേഷം തിരിച്ചെത്തിയ സൈനക്ക് ഇതുവരെ ഒരു ചാമ്പ്യൻഷിപ്പിലും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ചൈന ഓപ്പണിൽ നിന്നും, ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിലും താരം മോശം പ്രകടനമാണ് നടത്തിയത്.

സ്‌കോര്‍: 20-22, 21-23

Leave a comment