Badminton Top News

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നേവാളിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

October 24, 2019

author:

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നേവാളിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം

പാരിസ്: പാരിസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണ്‍ചാമ്ബ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തിൽ ഇന്ത്യയുടെ സൈന നേവാളിന് ആദ്യ റൗണ്ടിൽ തകർപ്പൻ ജയം. ഇന്നലെ നടന്ന മൽസരത്തിൽ  സൈന ഹോങ്കോങ് താരം ങാന്‍ യി ചെങ്ങിനെയാണ് തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സൈന വിജയിച്ചത്. തകർപ്പൻ പോരാട്ടമാണ് രണ്ട് പേരും നടത്തിയത്.

ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ സൈന കടുത്ത പോരാട്ടത്തിലൂടെയാണ് ങാന്‍ യി ചെങ്ങിനെയാണ് തോൽപ്പിച്ചത്. പരിക്കിന്റെ ശേഷം തിരിച്ചെത്തിയ സൈനക്ക് ഇതുവരെ ഒരു ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ചൈന ഓപ്പണിൽ നിന്നും, ബിഡബ്ല്യുഎഫ് ലോക ചാമ്പ്യൻഷിപ്പിൽ നിന്നും താരം മോശം പ്രകടനമാണ് നടത്തിയത്. സൈനയുടെ രണ്ടാം മൽസരം ഇന്ന് ഡാനിഷ് താരം ലൈൻ ഹോജ്മാർക്കുമായി നടക്കും.

Leave a comment