Cricket Top News

ബംഗ്ലാദേശിനെതിരെയുള്ള ടി20/ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു ടി20 ടീമിൽ

October 24, 2019

author:

ബംഗ്ലാദേശിനെതിരെയുള്ള ടി20/ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു ടി20 ടീമിൽ

നവംബർ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടി20/ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ ആണ്  പ്രഖ്യാപിച്ചത്. ടി20 ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ സഞ്ജു ഡബിൾ സെഞ്ചുറിയും നേടിയിരുന്നു. ടി20 പരമ്പരയിൽ നിന്ന് കൊഹ്‌ലിയെ ഒഴിവാക്കിയിട്ടുണ്ട്,  പകരം രോഹിത് ശർമ്മയാകും ടീമിനെ നയിക്കുക.

തുടർച്ചയായുള്ള മത്സരങ്ങളിൽ കളിക്കുന്നതിനാലാണ്  കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചത്. എന്നാൽ ടെസ്റ്റ് മത്സരത്തിൽ കൊഹ്‌ലിയാണ് നായകൻ.  ടെസ്റ്റിൽ സാഹയും , ടി20യിൽ പന്തുമാണ് വിക്കറ്റ് കീപ്പർമാർ. ഖലീൽ അഹമ്മദ്, ശിവം ദുബെ, ഷാർദുൽ താക്കൂർ എന്നിവർ ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് : വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, ആർ ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, ഉമേഷ് യാദവ് ശർമ്മ, ശുബ്മാൻ ഗിൽ, റിഷഭ് പന്ത്.

ബംഗ്ലാദേശിനെതിരായ ടി 20  പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ, ക്രുനാൽ പാണ്ഡ്യ, യു‌വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, ദീപക് ഖലീൽ അഹമ്മദ്, ശിവം ദുബെ, ഷാർദുൽ താക്കൂർ

Leave a comment