Foot Ball Top News

രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും 

October 24, 2019

author:

രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും 

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ അഞ്ചാം ദിവസമായ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നു. ഇന്ന് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ ആണ് കേരളം നേരിടുന്നത്. കേരളത്തിൻറെ രണ്ടാം ഹോം ഗ്രൗണ്ട് മത്സരമാണിത്. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് 7:30ന് ആണ് മത്സരം. ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം കേരളത്തിൻറെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ എ ടി കെയെ 2-1നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്  തോൽപ്പിച്ചത്. ക്യാപ്റ്റനായ ബർത്തലോമ്യോ ഓഗ്‌ബച്ചേ ആയിരുന്നു ആദ്യ മൽസരത്തിൽ കേരളത്തിന് വേണ്ടി രണ്ട് ഗോളുകളും നേടിയത്. നിലവിൽ മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അതേസമയം ഈ സീസണിലെ ആദ്യത്തെ മാച്ച് ആണ് മുംബൈ സിറ്റി എഫ്‌സിയുടേത്.

കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി താരങ്ങൾ:

കേരള ബ്ലാസ്റ്റേഴ്സ്: ബിലാൽ ഹുസൈൻ ഖാൻ (ഗോൾകീപ്പർ ), മുഹമ്മദ് റാകിപ്, ജെയ്റോ റോഡ്രിഗസ്, മൗഹമദൗ നിങ്, ബർത്തലോമ്യു ഒഗ്ബെച്ചെ, കെ.പ്രശാന്ത്, ജെസ്സി കാർനെയ്റോ, ഹലിചരൺ സർസരി, സെർജിയോ സിചോഞ്ച, ജിയാന്നി സ്യുവെർലൂൻ, ജേക്സൺ സിങ്.

 

Leave a comment