ഐഎസ്എല്‍: ചെന്നൈയിന് എഫ്സിയെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ഗോവ പടയോട്ടം ആരംഭിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മൽസരത്തിൽ ഗോവക്ക് തകർപ്പൻ ജയം.ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ഗോവ ചെന്നൈയിന് എഫ്സിയെ ആണ് തോൽപ്പിച്ചത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.തകർപ്പൻ പ്രകടനമാണ് ഗോവ നടത്തിയത്. മത്സരത്തിൽ ഗോവക്കായിരുന്നു ആധിപത്യം. ആദ്യ പകുതിയിൽ ഒന്നും. രണ്ടാം പകുതിയിൽ രണ്ടും ഗോളുകൾ ആണ് ഗോവ നേടിയത്.
ലെന് ഡുംഗല്‍,ഫെറാന്‍ കോറോ, കാര്‍ലോസ് പെന എന്നിവരാണ് ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ടീമുകളും ആക്രമണം അഴിച്ച് വിടുകയായിരുന്നു. രണ്ട് ടീമുകളും നിരവധി തവണ ഡിഫൻസുകൾ ഭേദിച്ചെത്തി. എന്നാൽ മുപ്പതാം മിനിറ്റിൽ ഗോവൻ താരം ലെന് ഡുംഗല്‍ ആദ്യ ഗോൾ നേടി. എന്നാൽ ഒന്നാം പകുതിയുടെ നേരെ വിപരീതമായിട്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. പിന്നീട് ഗോവ ഡ്രൈവിംഗ് ഏറ്റെടുക്കുകയും 62 ,81 എന്നീ മിനിറ്റുകളിൽഗോവ ഗോളുകൾ നേടുകയും ചെയ്തു. രണ്ട് ഗോളുകൾ വീണതിന് ശേഷം വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.






































