സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
നവംബർ എട്ടിന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. റോബിൻ ഉത്തപ്പയാണ് ടീമിൻറെ നായകൻ. സഞ്ജു സാംസൺ ആണ് ടീമിൻറെ ഉപനായകൻ. കേരളത്തിൻറെ ആദ്യ മത്സരം നവംബർ എട്ടിന് തമിഴ്നാടിനെതിരെയാണ്.
സച്ചിൻ ബേബി, വിഷ്ണു വിനോദ് എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ബൗളിങ്ങിൽ ബേസിൽ തമ്പിയും, സന്ദീപ് വാരിയരും ടീമിൽ ഇടം നേടി. ഇന്ത്യയിലെ ട്വന്റി -20 ക്രിക്കറ്റ് ആഭ്യന്തര ചാമ്പ്യൻഷിപ്പാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി ട്രോഫിയിൽ നിന്നുള്ള ടീമുകൾ ആണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്.
കേരള ടീം: സഞ്ജു സാംസൺ, ജലാജ് സക്സേന, കെ എം ആസിഫ്, റോബിൻ ഉത്തപ്പ, ബേസിൽ തമ്പി, അക്ഷയ് ചന്ദ്രൻ, വിനൂപ് മനോഹാരൻ, സുധേശൻ മിഥുൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, പൊന്നം രാഹുൽ, സച്ചിൻ ബേബി, സന്ദീപ് വാരിയർ, വിഷ്ണു വാരിയർ.






































