ബിസിസിഐ പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി ചുമതലയേറ്റു
ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദാദ നയിക്കും. ബിസിസിഐയുടെ പുതിയ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഗാംഗുലി ചുമതലയേറ്റത്. കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു.
ഗാംഗുലി ബിസിസിഐയുടെ 39-ാം പ്രസിഡന്റാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയായും, അരുൺ ധുമാൽ പുതിയ ട്രഷററുമായി ചുമതലയേറ്റു. ഇവരെ കൂടാതെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികള്‍, ഐപിഎല്‍ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി. കഴിഞ്ഞ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. പത്ത് മാസമാസമാണ് ഗാംഗുലിയുടെ കാലാവധി.






































