ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഇന്ത്യക്ക് 240 പോയിൻറ്
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും തോൽപിച്ചതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്ത്. 240 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.വിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ജയിച്ചപ്പോൾ മുതൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത്.
ആഷസ് മത്സരത്തോടെയാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തോൽപ്പിച്ചതിലൂടെ ശ്രീലങ്ക ആയിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ പിന്നീട് ഇന്ത്യ വിൻഡീസ് പര്യടനം ജയിക്കുകയും, ആഷസ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതോടെയും ഇന്ത്യ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയെ മൂന്ന് ടെസ്റ്റിലും പരാജയപ്പെടുത്തിയതോടെയാണ് പോയിന്റ് 240 ആയത്. 60 പോയിന്റുമായി ന്യൂസിലൻഡും, ശ്രീലങ്കയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ആഷസ് മത്സരം സമനിലയിൽ എത്തിയതോടെ ഇംഗ്ലണ്ടിനും, ഓസ്ട്രേലിയക്കും 56 പോയിന്റ് ആണ് ഉള്ളത്. നാലും, അഞ്ചും സ്ഥാനത്താണ് ഇരുവരും ഒള്ളത്.ബാക്കിയുള്ള ടീമുകളുടെ പോയിൻറ് മുഴുവൻ കൂട്ടിയാലും ഇന്ത്യയുടെ പോയിന്റിന്റെ അത്രെയും എത്തില്ല. തുടർച്ചയായി അഞ്ചാം ടെസ്റ്റ് വിജയമാണ് ഇന്നലെ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതോടെ ഇന്ത്യ നേടിയത്.






































