Foot Ball Top News

ബംഗ്ലാദേശിലും ഗോകുലം എഫ് സിക്ക് വിജയത്തുടക്കം

October 23, 2019

author:

ബംഗ്ലാദേശിലും ഗോകുലം എഫ് സിക്ക് വിജയത്തുടക്കം

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയിഖ് കമാല്‍ കപ്പില്‍ ഇന്നലെ നടന്ന മൽസരത്തിൽ ഗോകുലം എഫ് സിക്ക് തകർപ്പൻ ജയം. ഗോകുലത്തിൻറെ ആദ്യ മത്സരത്തിൽ അവർ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരായ ബാഷുന്ദര കിംഗ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ തകർപ്പൻ പ്രകടനമാണ് ഗോകുലം നടത്തിയത്. മികച്ച പാസുകളുമായി ഗോകുലം ഗ്രൗണ്ടിൽ നിറഞ്ഞു നിന്നു.

ഗോകുലത്തിന് വേണ്ടി ഹെന്‍റി കിസേക്ക രണ്ട് ഗോളുകൾ നേടി. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ഗോകുലം രണ്ടാം പകുതിയിൽ എഴുപത്തിനാലാം മിനിറ്റിൽ ഗോകുലം മൂന്നാം ഗോൾ നേടി. , നഥാനിയേൽ ആണ് ഗോകുലത്തിന് വേണ്ടി മൂന്നാം ഗോൾ നേടിയത്. ഡ്യുറാൻഡ് കപ്പ് നേടിയ ഗോകുലം ഷെയിഖ് കമാല്‍ കപ്പില്‍ രണ്ടാം സ്ഥാനത്താണ്.

Leave a comment