ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇന്ന് ഒഡീഷ എഫ്‌സി ജംഷെഡ്പൂർ പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിണിൽ മൂന്നാം ദിവസമായ ഇന്ന് ഒഡീഷ എഫ്‌സി ജംഷെഡ്പൂർ പോരാട്ടം നടക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 7:30ന് ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിലാണ് മൽസരം നടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒഡീഷയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അതേസമയം ജംഷഡ്‌പൂരിന്റെ മൂന്നാം ഐഎസ്എൽ സീസൺ ആണിത്. സികെ വിനീത് ഇത്തവണ ജംഷെഡ്പൂർ ടീമിലാണ് കളിക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണിലും പ്ലേ ഓഫ് കാണാതെ പുറത്തായ ജംഷെഡ്പൂർ ഇത്തവനെ പുതിയ പരിശീലകൻറെ കീഴിൽ ആണ്. സ്പാനിഷ് കോച്ച് അന്റോണിയോ ഇറിയോണ്ടോയ്ക്ക് ആണ് ജംഷഡ്‌പൂരിന്റെ പരിശീലകൻ. ഡൽഹി ഡൈനാമോസ് ആണ് ഇത്തവണ പുതിയ രൂപത്തിലും, ഭാവത്തിലും എത്തുന്നത്. അടിമുടി മാറ്റത്തോടെ എത്തുന്ന ടീം ഇത്തവണ അതിശയങ്ങൾ കാണിക്കുമൊ എന്ന് ഇന്നറിയാം. സ്പാനിഷ് പരിശീലകന്‍ ജോസഫ് ഗോംബൗയ് ആണ് ഒഡീഷയുടെ പരിശീലകൻ. മാര്‍ട്ടിന്‍ പെരസ്, സിസ്‌കോ ഹെര്‍ണാണ്ടസും നന്ദകുമാര്‍ ശേഖർ, മാർക്കോസ് എന്നിവർ അടങ്ങുന്നതാണ് ഒഡീഷ ടീം.






































