Cricket Top News

റാഞ്ചി റെസ്റ്റിനിടെ വൃദ്ധിമാന്‍ സാഹയ്‌ക്ക് പരിക്ക്

October 22, 2019

author:

റാഞ്ചി റെസ്റ്റിനിടെ വൃദ്ധിമാന്‍ സാഹയ്‌ക്ക് പരിക്ക്

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ വൃദ്ധിമാന്‍ സാഹയ്‌ക്ക് പരിക്ക്. മൂന്നാം ടെസ്റ്റിലെ മൂന്നാം ദിവസമായ ഇന്നലെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ് സാഹ ക്രീസ് വിട്ടതോടെ പകരം എത്തിയത് പന്തായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ  27-ാം  ഓവറിലായിരുന്നു പരിക്ക് പറ്റിയത്.

അശ്വിൻ എറിഞ്ഞ പന്ത് പിടിക്കുന്നിതിടെയാണ് താരത്തിന് പരിക്കേറ്റത്. മോതിര വിരലിനാണ് പരിക്ക് പറ്റിയത്. നേരത്തെ ഈ വിരലിന് പരിക്ക് ഉണ്ടായിരുന്നു. പരിക്കുകൾ മൂലം ടീമിൽ അവസരം ലഭിക്കാതിരുന്ന ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പാരമ്പരയോടെയാണ് തിരിച്ചെത്തിയത്. നല്ല പ്രകടനമാണ് താരം ഇതുവരെ നടത്തിയത്. എന്നാൽ പരിക്ക് വീണ്ടും വില്ലനായി എത്തി.

Leave a comment