Foot Ball Top News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

October 21, 2019

author:

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഇന്ന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിന് ഇന്നലെ തുടക്കമായി. രണ്ടാം ദിവസമായ ഇന്ന് രണ്ടാം മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ബെംഗളൂരു എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും. ബംഗളൂരു ഹോം ഗ്രൗണ്ടിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം  രാത്രി 7.30ന് ആണ് മത്സരം ആരംഭിക്കുന്നത്.

അഞ്ചാം സീസണിലെ സെമി ഫൈനൽ മൽസരത്തിൽ ബംഗളുരു നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചിരുന്നു. ഇതിൻറെ കണക്ക് തീർക്കാൻ ആകും ഇന്ന് നോർത് ഈസ്റ്റ് ശ്രമിക്കുക. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ഈ സീസണിലും തുടരാൻ ആകും ബംഗളുരു ശ്രമിക്കുക. ശക്തമായ രണ്ട് ടീമുകൾ ഇന്ന് ഏറ്റുമുട്ടുമ്പോൾ മൽസരം തീ പാറും. മികു, സിസ്കോ എന്നിവര്‍ മാത്രമാണ് ബെംഗളൂരു ടീമിൽ നിന്ന് പോയത്. കൂടാതെ മലയാളി താരം ആശിഖ് കുരുണിയന്‍ ഇന്ന് ബെംഗളൂരുവിനായി അരങ്ങേറ്റം നടത്തും.

Leave a comment