ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ യുവന്റസിന് വിജയം.
ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ റൊണാള്‍ഡോയുടെ മികവിൽ യുവന്റസിന് തകർപ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ബോളോഞ്ഞയെ ആണ് അവർ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു യുവന്റസിൻറെ വിജയം. തകർപ്പൻ പ്രകടനമാണ് യുവന്റസ് നടത്തിയത്. റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് യുവന്റസിന് വിജയം ഒരുക്കിയത്. മൽസരം തുടങ്ങി പത്തൊമ്പതാം മിനിറ്റിൽ യുവന്റസിന് വേണ്ടി റൊണാൾഡോ ആദ്യ ഗോൾ നേടി. ഒരു ഗോളിന് മുന്നിൽ ആയിരുന്ന യുവന്റസിനെതിരെ ഡാനിലൊ വഴി ബോളോഞ്ഞ ആദ്യ ഗോൾ നേടി സമനിലയിൽ എത്തിച്ചു.
ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി അമ്പത്തി നാലാം മിനിറ്റിൽ യുവന്റസ് രണ്ടാം ഗോൾ നേടി. മിറാലെം പാനിക്കാണ് രണ്ടാം ഗോൾ നേടിയത്. രണ്ടാം ഗോളിന് വഴി ഒരുക്കിയത് റൊണാൾഡോ ആയിരുന്നു. ജയത്തോടെ യുവന്റസ് പോയിന്റ് നിലയിൽ ഒന്നാമതെത്തി. എട്ട് കളികളിൽ ഏഴ് വിജയുമായി അവർക്ക് 22 പോയിന്റ് ആണ് ഉള്ളത്.






































