പോര്‍ച്ചുഗീസ് താരം ജാവോ ഫെലിക്സിന് പരിക്ക്
ശനിയാഴ്ച ഉച്ചയ്ക്ക് വലൻസിയയുമായുള്ള ലോസ് റോജിബ്ലാങ്കോസിന്റെ ഹോം മത്സരത്തിൽ യുവതാരം ജാവോ ഫെലിക്സിന് പരിക്ക് പറ്റി. മൽസരത്തിന്റെ 80-ാം മിനിറ്റിൽ ആയിരുന്നു പരിക്ക്. കണങ്കാലിന് പരിക്ക് പറ്റിയ താരത്തിന് നാല് ആഴ്ചയെങ്കിലും വിശ്രമം വേണം. മോശം പ്രകടനം നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡിന് കനത്ത തിരിച്ചടിയാണ് ജാവോയുടെ പരിക്ക്.
പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ ജാവോ ഉടൻ തന്നെ മൈതാനം വിട്ടു. പിന്നീട് പത്ത് പെരുമായിട്ടാണ് ടീം കളിച്ചത്. മൽസരം സമനിലയിലാണ് പിരിഞ്ഞത്. എന്നാൽ ജാവോയ്ക്ക് അത്‌ലറ്റിക് ക്ലബ്, അലവേസ്, സെവില്ല എന്നിവയ്‌ക്കെതിരായ ലാലിഗ മത്സരങ്ങളും ബയേർ ലെവർകുസനുമായുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടവും നഷ്ടമാകും.






































