ടെസ്റ്റിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കി രോഹിത് ശര്‍മ്മ
ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ തകർപ്പൻ പ്രകടനമാണ് ഇന്നലെ നടത്തിയത്. ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് തരാം നേടിയത്. ഇന്നലെ മറ്റൊരു റെയ്ഡ് കൂടി താരം സ്വന്തമാക്കി. ഒരു ടെസ്റ്റ് സീരീസില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന തരാം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇന്നലെ ആദ്യ ഇന്നിങ്സിൽ നാല് സിക്സുകൾ നേടിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
വിൻഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയർ ബംഗ്ലാദേശിനെതിരെ നേടിയ 15 സിക്സുകൾ ആണ് രോഹിത് മറികടന്നത്. ടെസ്റ്റ് സീരിസിൽ ഇന്നലെ വരെ രോഹിത് 17 സിക്സുകൾ നൗ നേടിയത്. 434 റണ്‍സ് ആണ് രോഹിത് ഈ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇതുവരെ നേടിയത്. ഇതിൽ മൂന്ന് സെഞ്ചുറിയാണ് ഉള്ളത്. ഇന്നലെ 164 പന്തിൽ നിന്ന് 14 ബൗണ്ടറികളും, 4 സിക്സറുമടക്കമാണ് രോഹിത് 117 റൺസ് നേടിയത്.






































