ഐഎസ്എല്‍; തിരിതെളിക്കാൻ ഇന്ത്യൻ നായകനൊപ്പം കാണികളെ കൈയിലെടുക്കാന്‍ ടൈഗര്‍ ഷ്റോഫ്, ദിഷയും എത്തുന്നു
മുംബൈ: ഐഎസ്എല്ലിന്റെ ആറാം സീസന്റെ ഉദ്ഘാടനച്ചടങ്ങിന് ആവേശമേകാനായി ബോളിവുഡ് താരങ്ങളായ പുതിയ സെന്സേഷന് ടൈഗര്‍ ഷ്റോഫും, യുവ സുന്ദരി ദിഷ പടാനിയുമെത്തും. നാളെ വൈകിട്ട് കൊച്ച ജവഹര്ലലാല് നെഹ്റു സ്റ്റേഡിയത്തിലാണ് കാൽപന്തുകളിയുടെ പുതിയ സീസണ് തിരിതെളിയുക. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും നടക്കുക. വൈകീട്ട് 6.45 മുതലാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുന്നത്.
ഐഎസ്എലാലിന്റെ പ്രൊമോ വീഡിയോയിയാണ് ടൈഗറും ദിഷയും കൊച്ചിയിലെത്തുമെന്ന് ആരാധകരെ അറിയിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്സും എടിക്കെയും തമ്മിലുള്ള മല്‍സരം കാണാവും ഇരുവരുമുണ്ടാവും.






































