ഷഹബാസ് നദീം ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിക്കുന്നു
റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഒരു മാറ്റവുമായിട്ടാണ് മത്സരിക്കാൻ എത്തുന്നത്. ഇഷാന്ത് ശർമയ്ക്ക് പകരം ഷഹബാസ് നദീം ആണ് ടീമിൽ എത്തിയിരിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും മികച്ചപ്രകടനം നടത്തിയ താരമാണ് ഷഹബാസ് നദീം. നദീമിൻറെ അരങ്ങേറ്റ മത്സരമാണിത്. വിജയ് ഹസാര ട്രോഫിയിൽ ജാര്ഖണ്ഡിനുവേണ്ടിയാണ് നദീം കളിച്ചത്. വിൻഡീസിനെതിരെയാ ടി20 മൽസരത്തിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ഇന്ത്യ ശ്രമിക്കുക. ടോസ് നേടിയതിന്ദ്യ ബാറ്റിങ് ആണ് തിരഞ്ഞെടുത്തത്. ഖുൽദീപ് യാദവും ഇന്നത്തെ മത്സരത്തിനില്ല. തോളിന് ഏറ്റ പരിക്കാണ് താരത്തിന് പ്രശ്നം ആയത്.






































