Cricket Top News

റാഞ്ചി ടെസ്റ്റ് ഇന്ത്യക്ക് ടോസ്: ബാറ്റിങ് തിരഞ്ഞെടുത്തു

October 19, 2019

author:

റാഞ്ചി ടെസ്റ്റ് ഇന്ത്യക്ക് ടോസ്: ബാറ്റിങ് തിരഞ്ഞെടുത്തു

റാഞ്ചി: ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.  ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യ സീസണിലെ മികച്ച ഫോമിൽ ആണ് ഉള്ളത്.

എന്നാൽ ദക്ഷിണാഫ്രിക്ക വളരെ മോശം പ്രകടനമാണ് നടത്തുന്നത്. മൂന്നാം ടെസ്റ്റിൽ ജയിച്ച് നാണക്കേട് ഒഴിവാക്കാൻ ആകും ദക്ഷിണാഫ്രിക്ക ശ്രമിക്കുക.ജെ.എസ്.സി.എ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മൽസരം നടക്കുക. ഇന്ത്യൻ സമയം രാവിലെ 9:30ന് ആണ് മൽസരം ആരംഭിക്കുക. ഇന്ത്യൻ ടീമിൽ ഒരു മാറ്റമാണ് ഉള്ളത്. ഇഷാന്ത് ശർമയ്ക്ക് പകരം ഷഹബാസ് നദീം ആണ് ടീമിൽ എത്തിയിരിക്കുന്നത്. അഞ്ച് മാറ്റങ്ങൾ ആണ് ദക്ഷിണാഫ്രിക്കൻ ടീമിൽ. ഹംസ, ക്ലാസെൻ, ലിൻഡെ, എൻ‌ജിഡി, പിയഡ് എന്നിവരാണ് ഇന്ന് മൂന്നാം ടെസ്റ്റിൽ മത്സരിക്കുന്നത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): മയങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, ഷഹബാസ് നദീം, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ഡീൻ എൽഗർ, ക്വിന്റൺ ഡി കോക്ക്, സുബൈർ ഹംസ, ഫാഫ് ഡു പ്ലെസിസ്, ടെമ്പ ബാവുമ, ഹെൻ‌റിക് ക്ലാസെൻ, ജോർജ്ജ് ലിൻഡെ, ഡെയ്ൻ പിയഡ്, കഗിസോ റബാഡ, അൻ‌റിക് നോർ‌ട്ട്ജെ, ലുങ്കി എൻ‌ജിഡി.

Leave a comment