ഡി മറിയക്ക് രണ്ട് ഗോൾ: ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തകർപ്പൻ ജയം
ഫ്രഞ്ച് ലീഗിൽ പിഎസ്ജി നീസിനെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്ജിയുടെ വിജയം. ജയത്തോടെ പിഎസ്ജി പോയിന്റ് നിലയിൽ ഒന്നാമതെത്തി. മൽസരത്തിൽ രണ്ട് ചുവപ്പ് കാർഡുകൾ പിറന്നു. ഇത്തവണ ഡി മറിയയാണ് പിഎസ്ജിയുടെ വിജയശില്പി. സൂപ്പർ താരം നെയ്മർ പരിക്ക് മൂലം കളിച്ചിരുന്നില്ല. ആദ്യ പകുതിയിൽ രണ്ടും, രണ്ടാം പകുതിയിൽ മൂന്നും ഗോളുകൾ ആണ് പിറന്നത്.
മൽസരം ആരംഭിച്ച് പതിനഞ്ചാം മിനിറ്റിൽ ഡി മറിയ ആണ് ആദ്യ ഗോൾ നേടിയത്. ആറ് മിനിറ്റുകൾക്ക് ശേഷം ഡി മറിയ രണ്ടാം ഗോളും നേടി. തകർപ്പ് ഗോളുകൾ ആണ് ഡി മറിയ നേടിയത്. ഡി മറിയ നേടിയ ആദ്യ ഗോൾ ഈ സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറി. നീസ് ഗോള്‍ കീപ്പറെ കബളിപിച്ചാണ് മറിയ ഗോൾ നേടിയത്. നീസിന് വേണ്ടി ഇഗ്‌നേഷ്യസ് ആണ് ആശ്വാസ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ നീസിൻറെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചു. പരിക്ക് മാറി തിരിച്ചെത്തിയ എമ്ബപ്പെയാണ് എമ്പത്തിയെട്ടാം മിനിറ്റിൽ മൂന്നാം ഗോൾ നേടിയത്. നാലാം ഗോൾ ഇക്കാര്‍ഡിയാണ് നേടിയത്.






































