Cricket Top News

ടി20 ലോകകപ്പാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിരാട് കൊഹ്‌ലി

October 19, 2019

author:

ടി20 ലോകകപ്പാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിരാട് കൊഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പം അവരുടെ പ്രതാപകാലത്തിലൂടെയാണ് നടന്നു നീങ്ങുന്നത്. മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്പോൾ എല്ലാ ഫോര്മാറ്റിലും നടത്തുന്നത്. ലോകകപ്പിലെ പരാജയം ഒഴിച്ചാൽ പിന്നീട് ഇങ്ങോട്ട് എല്ലാ  മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇന്ത്യയുടെ പ്രധാന ലക്ഷ്യം 2020ലെ ടി20 ലോകകപ്പ് നേടുക എന്നതാണെന്ന് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി അറിയിച്ചു.

അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പ് ടി20 മൽസരത്തിൽ വിജയിച്ച കിരീടം നേടാൻ ആണ് ഇന്ത്യയുടെ ലക്‌ഷ്യം എന്ന കൊഹ്‌ലി പറഞ്ഞു. 12 മാസത്തിനുള്ളിൽ ടീമിനെ ടി20 യിൽ മികച്ച ഫോമിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കോഹ്‌ലി പറഞ്ഞു. കഴിഞ്ഞ ടി20 മത്സരത്തിൽ ഉണ്ടായ പിഴവുകൾ നികത്തി മികച്ച  തിരിച്ചുവരാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും, അതിനായി എല്ലാ താരങ്ങളും പരിശ്രമിക്കുന്നുണ്ടെന്നനും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനലിൽ വിൻഡീസിനോട് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

Leave a comment