ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജെന്നി ഗണ്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് താരമായ ജെന്നി ഗണ്‍ വിരമിച്ചു. ഇംഗ്ലണ്ടിൻറെ ഒരു മീഡിയം-പേസ് ബൗളറും, ലോവർ-മിഡിൽ ഓർഡർ ബാറ്റ്സ്മാനും ആയിരുന്നു ജെന്നി. മൂന്ന് ലോകകപ്പും അഞ്ച് ആഷസും ഇംഗ്ളണ്ടിനൊപ്പം കളിച്ച ജെന്നി രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് 259 മൽസരങ്ങൾ ജെന്നി കളിച്ചിട്ടുണ്ട്.
2013, 2013-4 വർഷങ്ങളിൽ ആഷസിന്റെ വനിത പതിപ്പിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജെന്നി. 2014ൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ (എംബിഇ) അംഗമായി. ഇംഗ്ലണ്ടിൽ നടന്ന 2017 ലെ വനിത ക്രിക്കറ്റ് ലോകകപ്പിൽ വിജയിച്ച ഇംഗ്ലണ്ട് വനിത ടീമിലെ അംഗമായിരുന്നു ജെന്നി. 2018 മാർച്ചിൽ, ഇന്ത്യയിൽ നടന്ന 2018 ലെ വനിതാ ടി20 ത്രിരാഷ്ട്ര പരമ്പരയിൽ, 100 ടി 20 ഇന്റർനാഷണൽ മൽസരം കളിച്ച ആദ്യ ക്രിക്കറ്റ് താരമായിരുന്നു ജെന്നി ഗൺ. 144 ഏകദിന മത്സരങ്ങളിൽ നിന്ന് 1629 റൺസും,136 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 104 ടി20 മത്സരങ്ങളിൽ നിന്ന് 682 റൺസും,75 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്
.






































